Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍മുഖ്യമന്ത്രി കെ കരുണാകരനെ അനുസ്മരിച്ചു
23/12/2022
കോണ്‍ഗ്രസ് വൈക്കം ടൗണ്‍ മണ്ഡലം 88-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണം ഡിസിസി അംഗം അഡ്വ. കെ.പി ശിവജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുന്‍ മുഖ്യ മന്ത്രി ലീഡര്‍ കെ.കരുണാകരന്റെ ചരമവാര്‍ഷിക ദിനാചരണം കോണ്‍ഗ്രസ് വൈക്കം ടൗണ്‍ മണ്ഡലം 88-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കൊച്ചുപാലക്കല്‍ കലുങ്ക് ജങ്ഷനില്‍ നടത്തിയ അനുസ്മരണ യോഗം ഡിസിസി അംഗം അഡ്വ. കെ.പി ശിവജി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വേണുഗോപാല്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ സനീഷ് കുമാര്‍, എം.ടി അനില്‍കുമാര്‍, ജി രഘുനാഥ്, ഉദയന്‍, ബാബു പച്ചയില്‍ എന്നിവര്‍ പ്രസംഗിച്ചു.