Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അമല പബ്ലിക് സ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ  ആശീര്‍വാദ കര്‍മം നടത്തി
22/12/2022
രാജഗിരി അമല സിഎംഐ പബ്ലിക് സ്‌കൂളില്‍ നിര്‍മിച്ച സീനിയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ആശീര്‍വാദ കര്‍മം രാജഗിരി എസ്.എച്ച് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യള്‍ ഫാ. ബെന്നി നാല്‍കര നിര്‍വഹിക്കുന്നു.

വൈക്കം: രാജഗിരി അമല സിഎംഐ പബ്ലിക് സ്‌കൂളില്‍ നിര്‍മിച്ച സീനിയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെയും സെന്റ് ചാവറ ഓഡിറ്റോറിയത്തിന്റെയും ആശീര്‍വാദ കര്‍മം രാജഗിരി എസ്എച്ച് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യള്‍ ഫാ. ബെന്നി നാല്‍കര നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഫാ. സിജോ മേനാച്ചേരി, രാജഗിരി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാജു മാടവനക്കാട്, വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജയ്സണ്‍ ചിറേപ്പടിക്കല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസി വടക്കേയാക്കയില്‍, പ്രധാനാധ്യാപിക മിതാ രാജു, കെ.ജി ഹെഡ് ലിസമ്മ തോമസ്, പിടിഎ പ്രസിഡന്റ് ജോജിന്‍ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. 1983 മുതല്‍ വൈക്കത്തു പ്രവര്‍ത്തിക്കുന്ന അമല പബ്ലിക് സ്‌കൂളാണ് രാജഗിരി സ്ഥാപനങ്ങളുടെ ഭാഗമായി മാറിയത്. സ്‌കൂളിന്റെ പുനര്‍നാമകരണ ചടങ്ങും നടന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗിന്നസ് പക്രു മുഖ്യാതിഥിയായി പങ്കെടുത്തു.