Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു.
23/04/2016

ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ റിട്ട. കേണല്‍ ആര്‍.എസ് ആനന്ദ് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വൈക്കം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു, മനോജ്കുമാര്‍, പി.ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 6.30 മുതല്‍ 9.30 വരെയാണ് പരിശീലനം. ഇനിയും ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബോയ്‌സ് സ്‌ക്കൂളില്‍ എത്തിച്ചേരണമെന്ന് പരിശീലകന്‍ അറിയിച്ചു.