Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമോത്സവം വിപണന മേള തുടങ്ങി
22/12/2022
കിസാന്‍ സര്‍വീസ് സൊസൈറ്റി വൈക്കം യൂണിറ്റ് ഗ്രാമോത്സവത്തിന്റെ ഭാഗമായി തുടങ്ങിയ ഓര്‍ഗാനിക് ഫാമിങ് സ്റ്റാള്‍ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിസാന്‍ സര്‍വീസ് സൊസൈറ്റി വൈക്കം യൂണിറ്റ് സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ ഭാഗമായി തുടങ്ങിയ ഓര്‍ഗാനിക് ഫാമിങ് സ്റ്റാള്‍ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. കച്ചേരിക്കവലയ്ക്കു സമീപമാണ് കാര്‍ഷിക മേഖലയ്ക്ക് അനിവാര്യമായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് ആരംഭിച്ചത്. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് ടി.എന്‍ രമേശന്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി അംഗങ്ങളായ അഡ്വ. എം.എസ് കലേഷ്, അഡ്വ.ചന്ദ്രബാബു എടാടന്‍, മധു മൂര്‍ത്തി ആഞ്ഞിലിക്കാവില്‍, അജിത്ത് വര്‍മ, ശ്രീലത അജിത്ത്, കെ രമേശന്‍, എന്നിവര്‍ പ്രസംഗിച്ചു.