Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
22/12/2022
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ട് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ട് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ശ്രീകോവിലില്‍ വച്ച് ദേവചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ചു ചേര്‍ത്തശേഷം തന്ത്രിമാരും പൂജാരികളും ചേര്‍ന്ന് കൊടിമരചുവട്ടിലേക്ക് ഏഴുന്നള്ളിച്ചു. മേല്‍ശാന്തി മോഹനന്‍ നമ്പൂതിരി, മുരിങ്ങോര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, അനന്തകൃഷ്ണന്‍ പോറ്റി എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിവിധ സെറ്റ് വാദ്യമേളങ്ങളും, ദീപാലങ്കാരങ്ങളും ചടങ്ങിന് അകമ്പടിയേകി. കൊടിയേറ്റാനുള്ള കൊടിക്കയര്‍ അവകാശി ക്ഷേത്രനടയില്‍ സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 24ന് രാവിലെ 11.30ന് നടക്കുന്ന ഉത്സവബലി ദര്‍ശനം, വിവിധ ദിവസങ്ങളില്‍ നടക്കുന്ന താലപ്പൊലി, പ്രസാദഊട്ട്, മാസശീവലി തിരുആറാട്ട് എന്നിവ പ്രധാന ചടങ്ങുകളാണ്. 26ന് വൈകിട്ട് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് പി.എം ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി.നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് എം.ഹരിഹരന്‍, വിജയകുമാര്‍, അനൂപ് ആര്‍.നായര്‍, വനിതാസമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി മായാ രാജേന്ദ്രന്‍, സുശീല ബാബു എന്നിവര്‍ നേതൃത്വം നല്‍കി.