Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന് വൈക്കം ദേവസ്വത്തില്‍ യാത്രയയപ്പ് നല്‍കി
21/12/2022
കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന് വൈക്കം ക്ഷേത്രം ജീവനക്കാര്‍, ഉപദേശസമിതി, ദേവസ്വം പെന്‍ഷന്‍കാര്‍ എന്നിവര്‍ ചേര്‍ന്നു ഉപഹാരം നല്‍കുന്നു.

വൈക്കം: കാലവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന് വൈക്കം ക്ഷേത്രം ജീവനക്കാര്‍, ഉപദേശക സമിതി, ദേവസ്വം പെന്‍ഷന്‍കാര്‍ എന്നിവയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ദേവസ്വം പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എസ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈക്കം ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി ദീപം തെളിയിച്ചു. വൈക്കം ദേവസ്വം അക്കൗണ്ട്‌സ് ഓഫീസര്‍ സി.എസ് ഭാവന അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി ഗിരിജാ കുമാരി, ദേവസ്വം എംപ്ലോയീസ് ഫ്രെന്‍ഡ്‌സ് പ്രസിഡന്റ് ആര്‍ ഹരിഹരഅയ്യര്‍, സെക്രട്ടറി കെ.ആര്‍ വിജയകുമാര്‍, കെ.എം സുധര്‍മ്മന്‍, വൈക്കം ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, അജി മാധവന്‍, ഉദയനാപുരം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കാലാക്കല്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശ്രീരാജ് ജി നായര്‍, വി നാരായണന്‍ ഉണ്ണി, കെ.ബി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ മറുപടി പ്രസംഗം നടത്തി.