Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലക്ഷാര്‍ച്ചനയുടെ വേദമന്ത്രധ്വനികള്‍ ക്ഷേത്രാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി
20/12/2022
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വേദ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ലക്ഷാര്‍ച്ചന ചടങ്ങുകള്‍ നടത്തുന്നു.

വൈക്കം: ചെമ്മനത്തുകര എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തുടങ്ങിയ ലക്ഷാര്‍ച്ചനയും മഹായജ്ഞവും ക്ഷേത്രാന്തരീക്ഷത്തെ ഭക്തിയുടെ നിറവിലാക്കി. 11 വേദപണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള ലക്ഷാര്‍ച്ചനയുടെ വേദമന്ത്രധ്വനികള്‍ പ്രദേശത്തെ ഭക്തിലഹരിയിലാക്കി. ഒരു ദിവസം ഒരു ലക്ഷം അര്‍ച്ചനയാണ് ദ്രവ്യങ്ങള്‍ തൊട്ട് ജപിക്കുന്നത്. പത്ത് പറ പൂവാണ് ഒരു ദിവസം അര്‍ച്ചനയ്ക്കായി ഉപയോഗിച്ചത്. ലക്ഷാര്‍ച്ചനയെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഉത്സവവും തുടങ്ങുകയാണ്. ഡിസംബര്‍ 21ന് വൈകിട്ട് ഏഴിനും എട്ടിനും ഇടയില്‍ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. കൊടിയേറ്റാനുള്ള കൊടിക്കയര്‍ അവകാശി മട്ടമ്മയില്‍ കെ.വി തങ്കപ്പന്റെ നേതൃത്വത്തില്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. വിവിധ ദിവസങ്ങളില്‍ അത്താഴഊട്ട്, നൃത്തസന്ധ്യ, പ്രസാദഊട്ട്, തിരുവാതിര, നാരായണീയ പാരായണം, ഭജന, നടതുറക്കല്‍, ഉത്സവബലി ദര്‍ശനം, നാടകം, അത്താഴപൂജ എന്നിവ പ്രധാന പരിപാടികളാണ്. 26ന് വൈകിട്ട് 6.30ന് ചെമ്മനത്ത് ക്ഷേത്രകുളത്തില്‍ ആറാട്ട് ചടങ്ങ് നടത്തും. തുടര്‍ന്ന് വലിയ കാണിക്കയും നടക്കും.