അഞ്ജു അശോകന്റെ കുടുംബത്തിന് ആശ്രമം സ്കൂളിന്റെ കൈതാങ്ങ്
20/12/2022
ഇംഗ്ലണ്ടില്‍ കൊല ചെയ്യപ്പെട്ട നഴ്സ് വൈക്കം ഇത്തിപ്പുഴ അറയ്ക്കല്‍ അഞ്ജുവിന്റെ കുടുംബത്തിന് വൈക്കം ആശ്രമം സ്കൂള്‍ സാമ്പത്തിക സഹായം നല്കുന്നു.
വൈക്കം: ഇംഗ്ലണ്ടില്‍ കൊല ചെയ്യപ്പെട്ട നഴ്സ് കുലശേഖരമംഗലം ഇത്തിപ്പുഴ അറായ്ക്കല്‍ അഞ്ജു അശോകന്റെ കുടുംബത്തിന് ആശ്രമം സ്കൂളിന്റെ കൈത്താങ്ങ്. ആശ്രമം സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്നു അഞ്ജു. സ്കൂളിലെ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍എസ്എസ് യൂണിറ്റ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, ലിറ്റില്‍ കെയ്റ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക സ്കൂള്‍ അധികൃതര്‍ അഞ്ജുവിന്റെ വീട്ടിലെത്തി അച്ഛന് അശോകന് കൈമാറി. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര് ബിജി, എല്‍.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, പ്രോഗ്രാം ഓഫീസര്‍ ഇ.പി ബീന, സി.എസ് ജിജി, യൂണിയന് കമ്മിറ്റി അംഗം രാജേഷ് തടത്തില്‍, എസ്എന്‍ഡിപി യോഗം കുലശേഖരമംഗലം ശാഖാ സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് ഷൈലജ, വനിതാ സംഘം പ്രസിഡന്റ് ഗിരിജ, സെക്രട്ടറി ബിന്നി രമേശന്, ധന്യ, മിനി എന്നിവര്‍ പങ്കെടുത്തു.