Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരി പദയാത്ര: പീതാംബരദീക്ഷ സ്വീകരിക്കല്‍ നടത്തി
20/12/2022
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ക്യാപ്റ്റന്‍ വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് ശിവിഗിരി മഠം പ്രണവസ്വരൂപാനന്ദ പീതാംബരദീക്ഷ അണിയിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള എട്ടാമത് ശിവഗിരി ഗുരുകുലം തീര്‍ത്ഥാടന പദയാത്ര 26ന് പുറപ്പെടും. രാവിലെ എട്ടിന് ആശ്രമം സ്‌കൂളില്‍ നിന്നും ശിവഗിരിയിലേക്ക് പുറപ്പെടുന്ന പദയാത്ര സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎല്‍എ പദയാത്ര ഉദ്ഘാടനം ചെയ്യും. പദയാത്ര ക്യാപ്റ്റന്‍ വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് ധര്‍മ പതാക കൈമാറല്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ പദയാത്ര സന്ദേശം നല്‍കും. 125 തീര്‍ത്ഥാടകരാണ് 158 കിലോമീറ്റര്‍ താണ്ടി അഞ്ചു ദിവസം കൊണ്ട് ശിവഗിരിയില്‍ എത്തുക. 30ന് വൈകിട്ട് ശിവഗിരിയില്‍ പദയാത്ര സമര്‍പ്പണം നടക്കും. പദയാത്രയ്ക്ക് മുന്നോടിയായി പീതാംബരദീക്ഷ സ്വീകരിക്കല്‍ ചൊവ്വാഴ്ച്ച രാവിലെ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ശിവഗിരി മഠം പ്രണവസ്വരൂപാനന്ദ പീതാംബരദീക്ഷ അണിയിക്കല്‍ ചടങ്ങ് നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിനെ ആദ്യം പീതാംബരദീക്ഷ അണിയിച്ചു. ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, രമേഷ് പി ദാസ്, രാധാകൃഷ്ണന്‍, ബിജു കൂട്ടുങ്കല്‍, പി.വി വിവേക് എന്നിവര്‍ പങ്കെടുത്തു.