Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും മഹായജ്ഞനവും തുടങ്ങി
19/12/2022
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തുടങ്ങിയ ലക്ഷാര്‍ച്ചന, മഹായജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തുന്ന ലക്ഷാര്‍ച്ചന മഹായജ്ഞനത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രത്തിന്റെ വടക്കു വശത്തു നിര്‍മിച്ച ലക്ഷാര്‍ച്ചന മണ്ഡപത്തില്‍ സര്‍വ്വവിധ അലങ്കാരങ്ങളോടെ ഭഗവാന്റെ വിഗ്രഹം അലങ്കരിച്ചു വച്ചാണ് നാലു ദിവസങ്ങളിലായി ലക്ഷാര്‍ച്ചന മഹായഞ്ജനം നടത്തുന്നത്. ഒരു ലക്ഷം അര്‍ച്ചനയാണ് ഒരു ദിവസം നടക്കുക. പത്തു പറ പൂവാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, രാമന്‍ ഭട്ടതിരി, അനന്തകൃഷ്ണന്‍ പോറ്റി, മേല്‍ശാന്തി മോഹനന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പത് വേദ പണ്ഡിതന്മാരാണ് അര്‍ച്ചന നടത്തുന്നത്. ദീപപ്രകാശന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് പി.എം ശശിധരന്‍ നായര്‍, സെക്രട്ടറി രാജേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, വിജയകുമാര്‍, അനൂപ് ആര്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് ഷീലാ അനില്‍കുമാര്‍, സെക്രട്ടറി മായാ രാജേന്ദ്രന്‍, സുശീല ബാബു എന്നിവര്‍ പങ്കെടുത്തു.