Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടനാട് എസ്എന്‍ഡിപി യൂണിയന് വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഗുരുദേവ പഞ്ചലോഹ വിഗ്രഹം സമര്‍പ്പിച്ചു
19/12/2022
കുട്ടനാട് എസ്എന്‍ഡിപി യൂണിയന് വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍മിച്ചു നല്‍കിയ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം കുട്ടനാട് യൂണിയന് കൈമാറുന്ന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശിവഗിരി, ഗുരുകുലം തീര്‍ത്ഥാടന പദയാത്രയുടെ ഭാഗമായി വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് കുട്ടനാട് എസ്എന്‍ഡിപി യൂണിയന് ഗുരുദേവ പഞ്ചലോഹ വിഗ്രഹം സമര്‍പ്പിച്ചു. കൈമാറ്റ ചടങ്ങ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. അഴിമതി മൂലം കോടികള്‍ നഷ്ടപ്പെട്ട കുട്ടനാട് എസ്എന്‍ഡിപി യൂണിയനെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്തിയത് പി.വി ബിനേഷ് കുട്ടനാട് യൂണിയന്റെ ചെയര്‍മാനായി ചുമതലയേറ്റ ശേഷമാണെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. കുട്ടനാട് യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി പഞ്ചലോഹ വിഗ്രഹം ഏറ്റുവാങ്ങി .യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍, സെക്രട്ടറി എസ്.വി സുരേഷ് ബാബു, കുട്ടനാട് യൂണിയന്‍ ഭാരവാഹികളായ എം.പി പ്രമോദ്, എം.ഡി ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ശാഖകളിലെ ഭാരവാഹികളും, വനിതാ സമാജം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. അലംകൃതമായ രഥത്തിലാണ് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം കുട്ടനാട് യൂണിയനിലേക്ക് കൊണ്ടു പോയത്. കുട്ടനാട് എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് യൂണിയനും വനിതാ സംഘം യൂണിയനും നിര്‍മിച്ചു നല്‍കിയ ഗുരുദേവ മണ്ഡപത്തിലാണ് ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.