Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവം: കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി
18/12/2022
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ആരംഭം കുറിച്ചുനടന്ന കുലവാഴ പുറപ്പാട്.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ്. കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചു ഞായറാഴ്ച വൈകിട്ട് നടന്ന കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. 163-ാം നമ്പര്‍ എന്‍.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ ചേരിക്കല്‍ അരിമ്പുകാവ് ദേവീക്ഷേത്രത്തില്‍ നിന്നാണ് കുലവാഴ പുറപ്പാട് ക്ഷേത്രത്തിലേക്ക് നീങ്ങിയത്. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ചുറ്റമ്പല ചുവരുകളിലും, പ്രധാന ഭാഗങ്ങളിലും കെട്ടി അലങ്കരിക്കാനുള്ള നാളികേര കുലകളും, വാഴ കുലകളും, കട്ടി മാലകളും അലംകൃതമായ വാഹനത്തില്‍ ആര്‍ഭാടപൂര്‍വം കൊണ്ടുപോകുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. വാദ്യമേളങ്ങളും താലപ്പൊലിയും നിശ്ചല ദൃശ്യങ്ങളും ചടങ്ങിനു അകമ്പടിയേകി. ഡിസംബര്‍ 21ന് വൈകിട്ട് ഏഴിനും എട്ടിനും ഇടയ്ക്കുള്ള സമയത്ത് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റും. ക്ഷേത്രം പ്രസിഡന്റ് പി.എം ശശിധരന്‍ നായര്‍, സെക്രട്ടറി രാജേഷ് ടി.നായര്‍, ട്രഷറര്‍ രാധകൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി.സി ശ്രീകാന്ത്, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, വിജയകുമാര്‍, അനൂപ് ആര്‍ നായര്‍, വനിതാസമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി മായ രാജേന്ദ്രന്‍, സുശീല ബാബു എന്നിവര്‍ നേതൃത്വം നല്‍കി.