Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനര്‍ഹര്‍ നികുതി കിഴിവ് നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി
23/04/2016

ഭിന്നശേഷി സൗജന്യങ്ങളുടെ മറവില്‍ ബിനാമിയായി ഇത്തരക്കാരുടെ പേരില്‍ ആഡംബര വാഹങ്ങള്‍ വാങ്ങി അനര്‍ഹര്‍ നികുതി കിഴിവ് നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ വാങ്ങുന്ന ഒരു വാഹനത്തിന് റോഡ് ടാക്‌സ് സൗജന്യം നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ പലരും ഭിന്നശേഷിക്കാരെ ബിനാമിയാക്കി വിലകൂടിയ ആഡംബര വാഹനങ്ങള്‍ വാങ്ങി രജിസ്റ്റര്‍ ചെയ്യുകയും ടാക്‌സ് കിഴിവ് വാങ്ങുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം അഞ്ചു ലക്ഷത്തിലധികം രൂപ വിലയുള്ള വാഹനങ്ങള്‍ക്ക് വാഹനനികുതി ഇളവ് നല്‍കുന്നതല്ല. ഈ വാഹനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫ്രീ ടാക്‌സ് ടോക്കണ്‍ നല്‍കുകയും അത് പരിശോധകരെ കാണിക്കുകയും വേണം. ഇത്തരം വാഹനങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക സ്റ്റിക്കറുകള്‍ പ്രദര്‍ശിപ്പിക്കണം. അനര്‍ഹരെ കണ്ടെത്തുന്നതിനാണ് ഇപ്രകാരം ഒരു സ്റ്റിക്കര്‍ പ്രദര്‍ശിപ്പിക്കണം എന്ന നിബന്ധന ഏര്‍പ്പെടുത്തുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സൗജന്യമായി നല്‍കിയിട്ടുള്ള മോട്ടോര്‍ സൈക്കിളുകള്‍ വൈകല്യമുള്ളവര്‍ക്ക് സ്വയം ഓടിക്കാനും ബാലന്‍സ് വരുത്താനും ഉള്ള ക്രമീകരണം ആയി പുറകില്‍ എക്‌സ്ട്രാ രണ്ട് വീലുകള്‍ കൂടി ഘടിപ്പിച്ച് അത് ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കണം. ഇപ്രകാരം പുറകില്‍ അധികമായി ചക്രങ്ങള്‍ പിടിപ്പിക്കാത്തതും, ചക്രങ്ങള്‍ ഘടിപ്പിച്ച് ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തിയ ടാക്‌സ് സൗജന്യം വാങ്ങിയ ശേഷം അതില്‍ നിന്നും അനുമതി കൂടാതെ പുറകിലെ ചക്രങ്ങള്‍ നീക്കം ചെയ്താല്‍ അത് അനര്‍ഹരായ ആളുകള്‍ക്ക് ഉപയോഗിക്കാം എന്ന നിഗമനത്തില്‍ അവരില്‍ നിന്നും ലൈഫ് ടാക്‌സ് ഈടാക്കും. വൈകല്യമുള്ളവര്‍ക്ക് വാഹനം ഓടിച്ച് പഠിക്കാനുള്ള ലേണേഴ്‌സ് ലൈസന്‍സ് എടുത്തവര്‍ക്ക് സഹായമായി മോട്ടോര്‍ സൈക്കിള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആറ് മാസത്തെ പഠന കാലാവധിയ്ക്കു ശേഷം ഇത്തരം വാഹനങ്ങളുമായി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായി ടെസ്റ്റ് വിജയിച്ച് ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. ഇത്തരം മുച്ചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മററ് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു.