Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം ബാങ്കിലെ 'ഗോളടിക്കൂ അക്കൗണ്ട് നേടൂ' ക്യാമ്പയിന്‍ സമാപിച്ചു
18/12/2022
തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലെ 'ഗോളടിക്കു അക്കൗണ്ട് നേടൂ' ക്യാമ്പയിന്റെ സമാപന ദിവസം സംഘടിപ്പിച്ച മത്സരത്തിലെ വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു സമ്മാനം നല്‍കുന്നു.

വൈക്കം: തോട്ടകം സര്‍വീസ് സഹകരണ ബാങ്കില്‍ ഡിസംബര്‍ മൂന്ന് മുതല്‍ നടന്നുവന്നിരുന്ന 'ഗോളടിക്കൂ അക്കൗണ്ട് നേടൂ' ക്യാമ്പയിന്‍ സമാപിച്ചു. ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തില്‍ ബാങ്കിന് മുന്‍വശത്ത് പ്രത്യേകം തയ്യാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കുന്നവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് നല്‍കുന്ന ക്യാമ്പയിന്‍ വന്‍ വിജയമായി മാറിയിരുന്നു. ഗോള്‍ പോസ്റ്റിലേക്ക് ഗോളടിക്കുന്നതിനും അക്കൗണ്ട് നേടുന്നതിനുമായി നിരവധി പേരാണ് ഈ ദിവസങ്ങളില്‍ ബാങ്കിലേക്ക് എത്തിയത്. സമാപന ദിവസം പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലെ ടീമുകളെ പങ്കെടുപ്പിച്ച് മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, ബാങ്ക് മുന്‍പ്രസിഡന്റ് കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ്, സെക്രട്ടറി കെ.കെ ഷിജു, ബോര്‍ഡ് അംഗങ്ങളായ എം.എസ് ശിവജി, അന്നക്കുട്ടി ജോണ്‍, പി.എസ് മുരളീധരന്‍, സി സന്തോഷ്, പി.എ അനുരാജ് എന്നിവര്‍ പങ്കെടുത്തു.