Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിസാന്‍ സര്‍വീസ് സൊസൈറ്റി ഗ്രാമോത്സവം തുടങ്ങി
18/12/2022
കിസാന്‍ സര്‍വീസ് സൊസൈറ്റി വൈക്കം യൂണിറ്റിന്റെ ഗ്രാമോത്സവം മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് കെ.എസ്.എസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കിസാന്‍ സര്‍വീസ് സൊസൈറ്റി വൈക്കം യൂണിറ്റിന്റെ 15 ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രാമോത്സവത്തിന് കച്ചേരിക്കവലയ്ക്ക് സമീപം തുടക്കമായി. വിളംബര ജാഥയ്ക്കുശേഷം സമ്മേളന നഗരിയില്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് കെ.എസ്.എസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് വൈക്കം യൂണിറ്റ് പ്രസിഡന്റ് അജിത് വര്‍മ, ജനറല്‍ സെക്രട്ട അഡ്വ. എം.എസ് കലേഷ്, വൈസ് പ്രസിഡന്റ് മധു ആഞ്ഞിലിക്കാവില്‍, പി സോമന്‍ പിള്ള, കെ.രമേശന്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, ആര്‍ അനില്‍ എന്നിവര്‍ വിളംബര ജാഥയ്ക്ക് നേതൃത്വം നല്‍കി.