Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപുകള്‍  വിതരണം ചെയ്തു
18/12/2022
ജനകീയ ആസൂത്രണ പദ്ധതിയില്‍പെടുത്തി വൈക്കം നഗരസഭ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ലാപ് ടോപുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ ജനകീയ ആസൂത്രണ പദ്ധതയില്‍പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപുകള്‍ വിതരണം ചെയ്തു. വിവിധ വാര്‍ഡുകളില്‍പെട്ട 13 വിദ്യാര്‍ഥികള്‍ക്കാണ് 4.75 ലക്ഷം രൂപ ചെലവഴിച്ച് ലാപ്‌ടോപുകള്‍ നല്‍കിയത്. പദ്ധതിയുടെ വിതരണ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ രാധിക ശ്യാം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, വികസനകാര്യ സ്റ്റാന്‍ിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, എബ്രഹാം പഴയകടവന്‍, എസ് ഹരിദാസന്‍ നായര്‍, ലേഖ അശോകന്‍, അശോകന്‍ വെള്ളവേലി, രേണുക രതീഷ്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി അഖില, സെക്രട്ടറി രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.