Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
17/12/2022
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഞായാറാഴ്ച തുടങ്ങുന്ന ലക്ഷാര്‍ച്ചനക്കുള്ള മണ്ഡപം ക്രമീകരിക്കുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഞായറാഴ്ച തുടങ്ങുന്ന ലക്ഷാര്‍ച്ചനയും മഹായഞ്ജത്തിന്റെയും നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിന്റെ വടക്കുവശത്ത് നിര്‍മിച്ചിരിക്കുന്ന ലക്ഷാര്‍ച്ചന മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുക. ശ്രീകൃഷ്ണന്റെ വിഗ്രഹം അലങ്കാരങ്ങള്‍ ചാര്‍ത്തി ഞായറാഴ്ച വൈകിട്ട് മണ്ഡപത്തില്‍ പ്രതിഷ്ഠിക്കും. തന്ത്രിമാരായ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ എട്ടു വേദപണ്ഡിതന്‍മാരാണ് ലക്ഷാര്‍ച്ചനയുടെ ചടങ്ങുകള്‍ നടത്തുന്നത്. ഞായാറാഴ്ച വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി യഞ്ജ മണ്ഡപത്തില്‍ ദീപപ്രകാശനം നടത്തും. 17 വര്‍ഷത്തിനു ശേഷമാണ് ഇവിടെ ലക്ഷാര്‍ച്ചന നടത്തുന്നത്. ഒരു ദിവസം ലക്ഷത്തില്‍പരം അര്‍ച്ചനകളാണ് വേദപണ്ഡിതന്മാര്‍ ചൊല്ലുന്നത്. 10 പറ പൂവാണ് പ്രതിദിനം അര്‍ച്ചനക്ക് ഉപയോഗിക്കുന്നത്. നാലു ദിവസം നടത്തുന്ന ലക്ഷാര്‍ച്ചനയില്‍ മഹാഗണപതി ഹോമം, മഹാധന്വന്തരി ഹോമം, കളാഭാഭിഷേകം എന്നിവ പ്രധാന ചടങ്ങുകളാണ്.