Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പെന്‍ഷന്‍ ദിനം ആചരിച്ചു
17/12/2022
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വൈക്കം ഡിപ്പോയില്‍ നടത്തിയ പെന്‍ഷന്‍ ദിനാചരണവും സമര പ്രഖ്യാപന സമ്മേളനവും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഡിസംബര്‍ 17 രാജ്യത്ത് പെന്‍ഷന്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസെഷന്റെ നേതൃത്വത്തില്‍ വൈക്കം ഡിപ്പോയില്‍ പെന്‍ഷന്‍ ദിനാചരണവും സമരപ്രഖ്യാപന സമ്മേളനവും നടത്തി. പ്രസിഡന്റ് കെ.എം മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സി.കെ ആശ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. വയോധികരായ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യത ഉണ്ടെന്ന് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ കേരള വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ ചന്ദ്രമോഹനന്‍, കെഎസ്ആര്‍ടിസി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ടി.കെ പൊന്നപ്പന്‍, എം.കെ പീതാംബരന്‍, എന്‍ ശിശുപാലന്‍, ജി ഗോപകുമാര്‍, എ.പി ജോസഫ,് ബി രാജന്‍, പി.വി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.