Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭഗത് സിങ് യൂത്ത് സെന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
17/12/2022
എഐവൈഎഫ് ഭഗത് സിങ് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച അഖില കേരള വോളിബോള്‍ മത്സരത്തില്‍ ജേതാക്കളായ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന് സിപിഐ മണ്ഡലം സെകട്ടറി എം.ഡി ബാബുരാജ് ട്രോഫി സമ്മാനിക്കുന്നു.

വൈക്കം: എഐവൈഎഫ് ടി.വി.പുരം മേഖലാ കണ്‍വന്‍ഷനോടനുബന്ധിച്ച് ഭഗത് സിങ് യൂത്ത് സെന്റര്‍ സംഘടിപ്പിച്ച അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. കേരളത്തിലെ പ്രമുഖ ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പിറവം ബി.പി.സി കോളേജിനെ പരാജയപ്പെടുത്തി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫി സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജും, ക്യാഷ് അവാര്‍ഡ് അസി. സെക്രട്ടറി പി പ്രദീപും സമ്മാനിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി.ആര്‍ ശരത് കുമാര്‍, ഡി രഞ്ജിത് കുമാര്‍, എസ് ബിജു, എം.എസ് അനൂപ് കുമാര്‍, വിഷ്ണു മഹര്‍, എസ് പ്രതാപന്‍, ദീപ ബിജു, ലിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.