Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ ഊര്‍ജ കിരണ്‍ ശില്‍പശാല സംഘടിപ്പിച്ചു
17/12/2022
എറണാകുളം സഹൃദയ വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തിയ ഊര്‍ജകിരണ്‍ ശില്‍പശാല വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഊര്‍ജ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം സഹൃദയ വൈക്കത്ത് ഊര്‍ജകിരണ്‍ ശില്‍പശാലയും ഊര്‍ജ സംരക്ഷണ സന്ദേശ റാലിയും ഒപ്പുശേഖരണ യജ്ഞവും സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വല്ലകം സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച സന്ദേശറാലി വൈക്കം ജനമൈത്രി പൊലീസ് പി.ആര്‍.ഒ ടി.ആര്‍ മോഹനന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഊര്‍ജ സംരക്ഷണ ഒപ്പുശേഖരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗം മിനിമോള്‍ തങ്കച്ചന്‍ നിര്‍വഹിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആന്റണി പോള്‍ സെമിനാര്‍ നയിച്ചു. കെ.ജെ ജോര്‍ജ് പഴേമഠം, കേണല്‍ അഗസ്റ്റിന്‍ മങ്ങാട്ടുപറമ്പില്‍, സഹൃദയ റിന്യൂവബിള്‍ എനര്‍ജി കോ ഓ-ഓര്‍ഡിനേറ്റര്‍ റെജി ജയിംസ്, ബീന മാര്‍ട്ടിന്‍, ബേസില്‍ പോള്‍, ലിസി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.