Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
16/12/2022
ചെമ്പ് കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് വൈക്കശ്ശേരി സുരേഷ് തന്ത്രികള്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 677-ാം നമ്പര്‍ കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള തൃപ്പാദപുരം ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് തന്ത്രി വൈക്കശ്ശേരി സുരേഷ് തന്ത്രികള്‍ കൊടിയേറ്റി. നിറദീപങ്ങളും വാദ്യമേളങ്ങളും വായ്ക്കുരവയും ചടങ്ങിന് ഭക്തിപകര്‍ന്നു. മേല്‍ശാന്തി ഉല്ലല ദിനേശ് ശാന്തി, കീഴ്ശാന്തിമാരായ വിഷ്ണു ശാന്തി, അര്‍ജുന്‍ ശാന്തി, സഞ്ജയ് ശാന്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ശ്രീകോവിലില്‍ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്രിയും പൂജാരികളും ചേര്‍ന്ന് കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വഴിപാടായി ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. വിവിധദിവസങ്ങളില്‍ മഹാഗണപതി ഹോമം, കലശപൂജ, പ്രഭാഷണം, മഹാപ്രസാദഊട്ട്, വിളക്കിനെഴുന്നള്ളിപ്പ്, പാല്‍ക്കാവടി, ഭസ്മകാവടി, സെമിനാര്‍, കാര്‍ഷിക സെമിനാര്‍, വിവിധ സംഘങ്ങളുടെ കാലപരിപാടികള്‍, നാടകം, ആറാട്ട് ഉത്സവം എന്നിവ നടക്കും. ഡിസംബര്‍ 20ന് ആറാട്ട് ഉത്സവം ആഘോഷിക്കും. വൈകിട്ട് അഞ്ചിന് ആറാട്ടുകടവിലേക്ക് ആറാട്ട് എഴുന്നളളിപ്പ് പുറപ്പെടും. തുടര്‍ന്ന് കൊടിയിറക്കും മംഗളപൂജയും നടക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി.പി പവിത്രന്‍, സെക്രട്ടറി കെ.കെ ബിജു, വൈസ് പ്രസിഡന്റ് ദേവരാജന്‍, യൂണിയന്‍ കമ്മിറ്റി അംഗം സുനില്‍ കരിപ്പുറത്ത്, കെ.ടി അനില്‍കുമാര്‍, കെ.എസ് അജയദേവ്, സുബ്രഹ്മണ്യന്‍ വീരംതാഴത്ത് എന്നിവര്‍ നേതൃത്വം നല്‍കി.