Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ കോളേജില്‍ സംരംഭകത്വ പരിശീലന ശില്‍പശാല ആരംഭിച്ചു
16/12/2022
എം.ജി യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ശ്രീമഹാദേവ കോളേജില്‍ നടക്കുന്ന ദ്വിദ്വിന പേപ്പര്‍ ബാഗ് നിര്‍മാണ ശില്‍പശാലയുടെ ഉദ്ഘാടനം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സര്‍വീസസ് ഡയറക്ടര്‍ പ്രൊഫ. അബ്രഹാം കെ.സാമുവേല്‍ നിര്‍വഹിക്കുന്നു.

വൈക്കം: വിദ്യാര്‍ഥികളില്‍ സംരഭകത്വ ശീലം വളര്‍ത്തുക വഴി പുത്തന്‍ സാമൂഹിക- സാമ്പത്തിക ക്രമം രൂപപ്പെടുത്താന്‍ നമുക്ക് കഴിയണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്  സര്‍വീസസ് ഡയറക്ടര്‍ പ്രൊഫ.  എബ്രഹാം കെ.സാമുവേല്‍. യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ശ്രീമഹാദേവ കോളേജില്‍ ആരംഭിച്ച ദ്വിദിന സംരംഭകത്വ പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ സംരംഭകരാക്കാന്‍ സാധ്യമാകുന്ന നിരവധി ബൃഹത്തായ പദ്ധതികള്‍ക്ക് യൂണിവേഴ്‌സിറ്റി രൂപം നല്‍കിയിട്ടുണ്ടെന്നും എബ്രഹാം കെ.സാമുവേല്‍ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത കേരളം എന്ന ലക്ഷ്യത്തോടെ പേപ്പര്‍ ബാഗ് നിര്‍മാണത്തിലാണ് ദ്വിദിന പരിശീലനം നടക്കുന്നത്. കോമേഴ്‌സ് വിഭാഗം മേധാവി ധനൂപ് നാരായണ്‍ വര്‍മ അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.ഡി.സി നാഷണല്‍ ട്രെയ്‌നര്‍ കെ.ജെ തോമസ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. മാനേജര്‍ ബി.മായ, ഇ.ഡി ക്ലബ്ബ് കണ്‍വീനര്‍ അനുപ പി.നാഥ്, സ്റ്റാഫ് സെക്രട്ടറി സി.ശ്രീലക്ഷ്മി, മാനിഷ കെ.ലത്തീഫ്, സ്‌നേഹ എസ്.പണിക്കര്‍, എസ്.ഐശ്വര്യ, സുകന്യ സുദര്‍ശന്‍, മഞ്ജിമ ഗോപാല്‍, എം.എസ് ശ്രീജ, അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ശില്‍പശാല ശനിയാഴ്ച സമാപിക്കും.