Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൗമദിനം ആചരിച്ചു.
23/04/2016

വൈക്കം ചാലപ്പറമ്പ് ടി.കെ.എം.എം സ്‌കൂളില്‍ വച്ച് ഭൗമദിനം ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈക്കം മേഖലയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം നടന്നത്. നിരീക്ഷണം, പരീക്ഷണം, ശേഖരണം, നിര്‍മ്മാണം, മാപ്പിങ്ങ് എന്നിങ്ങനെ അഞ്ചു മേഖലകളിലായി നടത്തിയ ഭൗമോത്സവത്തിന് സൂധീഷ്, എന്‍.മോഹനന്‍, സിന്ധു മധു, കെ.രാജന്‍, പ്രൊഫ. പി.വി.നായര്‍ എന്നിവര്‍ നേതൃത്വം നല്കി. ഭൗമോത്സവം മുതല്‍ പരിസരദിനം വരെ ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ പരിഷത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. ജൂണ്‍ 5 പരിസരദിനത്തോടെ 500 വൃക്ഷത്തൈകള്‍ നടുന്നതിനാണ് പരിഷത്ത് തീരുമാനിച്ചിരിക്കുന്നത്.