Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ അതോറിട്ടി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
16/12/2022
കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ബി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി വൈക്കം സബ് ഡിവിഷന്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാരെയും മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ ധര്‍ണ പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം ബി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി സതീശന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ അനിരുദ്ധന്‍, എം.എസ് ജോസഫ്, കെ രവീന്ദ്രന്‍, എ.ഭാസ്‌കരന്‍, കെ പൊന്നപ്പന്‍, പി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.