Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷിഭൂമികളുടെ സംരക്ഷണത്തിന് നിയമ പരിരക്ഷ ഒരുക്കും: മന്ത്രി പി പ്രസാദ്
16/12/2022
കാല്‍ നൂറ്റാണ്ടായി തരിശുകിടന്ന വെച്ചൂര്‍ പഞ്ചായത്തിലെ മുര്യങ്കേരി-കട്ടപ്പുറം പാടശേഖരത്തില്‍ നടത്തുന്ന കൃഷിയുടെ വിത ഉത്സവ സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കച്ചവട കണ്ണുമായി വരുന്ന ഭൂമാഫിയകള്‍ക്ക് ഒരിഞ്ച് സ്ഥലംപോലും നല്‍കില്ലെന്നും കൃഷിഭൂമികള്‍ക്ക് നിയമ പരിരക്ഷ ഒരുക്കുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാല്‍നൂറ്റാണ്ടുകാലമായി തരിശുകിടന്ന വെച്ചൂര്‍ പഞ്ചായത്തിലെ മുര്യങ്കേരി-കട്ടപ്പുറം പാടശേഖരം കൃഷിയോഗ്യമാക്കി നടത്തിയ വിത ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ ജീവിതത്തിന് ഏറ്റവും അനിവാര്യമായ അന്നവും ജലവും നല്‍കുന്ന വയലുകള്‍ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. കാര്‍ഷിക മേഖലകളുടെ സംരക്ഷണത്തിനും പരിചരണത്തിനും കാര്‍ഷിക കര്‍മ സേനയുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ ഇ.എന്‍ ദാസപ്പന്‍, പാലാ ആര്‍.ഡി.ഒ പി.ജി രാജേന്ദ്രബാബു, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഗീത വര്‍ഗീസ്, ബിഡിഒ കെ.അജിത്ത്, കൃഷി ഓഫീസര്‍ സാനിയ വി ജയിംസ്, പഞ്ചായത്ത് സെക്രട്ടറി റെജിമോന്‍, വില്ലേജ് ഓഫീസര്‍ ആനന്ദന്‍, പാടശേഖരസമിതി സെക്രട്ടറി പി.പി തങ്കച്ചന്‍, വീണ അജി, എസ്.മനോജ് കുമാര്‍, സോജി ജോര്‍ജ്, പി.കെ മണിലാല്‍, കെ.എം വിനോഭായ്, വി.ടി സണ്ണി, പി.എന്‍ ശിവന്‍കുട്ടി, വക്കച്ചന്‍ മണ്ണത്താലി, യു ബാബു എന്നിവര്‍ പങ്കെടുത്തു. വെച്ചൂര്‍ പഞ്ചായത്തിന്റെയും റവന്യു-കൃഷി വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നിനവ് പുരുഷ സ്വയം സഹായ സംഘത്തിന്റ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്.