Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തില്‍ മഹാപ്രസാദഊട്ട് നടത്തി
15/12/2022
ചെമ്പ് കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനു മുന്നോടിയായി നടത്തിയ മഹാപ്രസാദഊട്ടിന്റെ ദീപപ്രകാശനം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 677-ാം നമ്പര്‍ കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള തൃപ്പാദപുരം ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനു മുന്നോടിയായി മഹാപ്രസാദഊട്ട് നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപപ്രകാശനം നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.പി പവിത്രന്‍, സെക്രട്ടറി കെ.കെ ബിജു, വൈസ് പ്രസിഡന്റ് ദേവരാജന്‍ കൊച്ചുമഠം, സുനില്‍ കരിപ്പുറത്ത്, കെ.ടി അനില്‍കുമാര്‍, കെ.എസ് അജയദേവ്, സുബ്രഹ്മണ്യന്‍ വീരംതാഴത്ത്, കെ.എം ഫല്‍ഗുണന്‍, വിനീഷ് മകരംചേരില്‍, ലൈജു പനച്ചിക്കല്‍, തിലോത്തമ ബാഹുലേയന്‍ എന്നിവര്‍ പങ്കെടുത്തു. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ അവകാശികള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ദിനേശ് ശാന്തി, വിഷ്ണു ശാന്തി, അര്‍ജുന്‍ ശാന്തി, സഞ്ജയ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.