Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസനം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്
15/12/2022
വൈക്കം ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.
 
വൈക്കം: സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.  ഉദയനപുരം പഞ്ചായത്തിലെ നാനാടത്തെയും അക്കരപ്പാടത്തെയും തമ്മിൽ ബന്ധിപ്പിച്ചുള്ള അക്കരപ്പാടം പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. താഴേത്തട്ടിലെ വികസനം എന്ന കാഴ്ചപ്പാടോടെയാണ് കിഫ്ബിക്ക് സർക്കാർ രൂപം കൊടുത്തത്.  അക്കരപ്പാടം പ്രദേശത്തിന്റെ വികസനത്തിനും പരമ്പരാഗത തൊഴിൽ മേഖലയുടെ ഉന്നമനത്തിനും പാലത്തിന്റെ നിർമാണം ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.
അക്കരപ്പാടം ഗവ. യുപി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരൻ, ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പമണി, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥൻ, ഒ.എം ഉദയപ്പൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ ആനന്ദവല്ലി, ടി.പി രാജലക്ഷ്മി, കെആർഎഫ്ബി എക്‌സി. എഞ്ചിനീയർ എം.ബിന്ദു, അക്കരപ്പാടം ശശി, എ.പി നന്ദകുമാർ, സാബു പി.മണലൊടി, അഡ്വ. കെ.പി ശിവജി, പി.ഡി സരസൻ, എം.ജെ വർഗീസ് എന്നിവർ പങ്കെടുത്തു.
കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബിയിൽ നിന്നും 16.89 കോടി രൂപ ചെലവിട്ടാണ് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമായി പാലം നിർമിക്കുന്നത്. അഞ്ചു സ്പാനോടു കൂടി നിർമിക്കുന്ന പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും വിഭാവനം ചെയ്യുന്നുണ്ട്. 18 മാസമാണ് നിർമാണ കാലാവധി. പാലം യാഥാർത്ഥ്യമാകുന്നതോടെ അക്കരപ്പാടത്തെ ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
 
 
 
One attachment • Scanned by Gmail