Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം
14/12/2022

വൈക്കം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും, എംഎല്‍എയുമായിരുന്ന സി.കെ വിശ്വനാഥന്റെ സ്മരണാര്‍ത്ഥം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സബ് ജൂനിയര്‍ (10 വയസ്സ് വരെ), ജൂനിയര്‍ (11 - 15 വയസ്സ് ), സീനിയര്‍ (15-25 വയസ്സ്) വിഭാഗങ്ങളിലായാണ് മത്സരം. 23ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈക്കം വടക്കേനടയിലെ ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് (ഇണ്ടംതുരുത്തി മന) ഹാളില്‍ വച്ചാണ് മത്സരം നടക്കുന്നത്. വിജയികളാകുന്നവര്‍ക്ക് 24ന് മുന്‍എംപിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇക്കൊല്ലത്തെ സി.കെ സ്മാരക പുരസ്‌കാരത്തിന് അര്‍ഹയായ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കറും ഇണ്ടംതുരുത്തി മനയില്‍വച്ച് അവാര്‍ഡ് ഏറ്റുവാങ്ങും. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9633107548, 9946584859 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.