Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം പാലം നിര്‍മാണോദ്ഘാടാനം ബുധനാഴ്ച; പ്രതീക്ഷയോടെ നാട്‌
13/12/2022
ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലം നിര്‍മാണത്തിനുള്ള പ്രാരംഭ ജോലികള്‍ ആരംഭിച്ചപ്പോള്‍.

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ നിര്‍മാണോദ്ഘാടാനം ഡിസംബര്‍ 14ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. നിരവധി സാങ്കേതിക തടസങ്ങള്‍ മറികടന്നാണ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണത്തിലേക്ക് കടക്കുന്നത്. അക്കരപ്പാടം പാലത്തിന് 16.89 കോടി രൂപയാാണ് കിഫ്ബിയില്‍നിന്നും അനുവദിച്ചത്. ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കല്‍, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെയാണ് അക്കരപ്പാടം പാലം നിര്‍മിക്കുന്നത്. അക്കരപ്പാടത്തേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിയ്ക്ക് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് നാനാടത്ത് എത്താന്‍ കടത്തുവള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന അക്കരപ്പാടം നിവാസികള്‍ക്ക് റോഡുമാര്‍ഗം പോകണമെങ്കില്‍ ചെമ്മനാകരിയിലൂടെ ഏഴുകിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. പാലമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതോടെ ദീര്‍ഘകാലമായുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. നിര്‍മാണജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.