Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലശേഖരമംഗലം സ്‌കൂളില്‍ അക്ഷരജ്വാല വായനക്കളരി
13/12/2022
കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരജ്വാല വായനക്കളരിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അക്ഷരജ്വാല വായനക്കളരിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, പോള്‍ തോമസ്, പിടിഎ പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, ഹെഡ് മാസ്റ്റര്‍ പി.സി ജിനന്‍, സ്‌കൂള്‍ ലീഡര്‍ നന്ദന രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുലശേഖരമംഗലം എന്‍ഐഎം യുപി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന അക്ഷരജ്വാല വായനക്കളരിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില നിര്‍വഹിച്ചു. ചടങ്ങില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീമ ബിനു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബി.ഷിജു, കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ്, ഹെഡ് മിസ്ട്രസ് സജീതാ ബീഗം, കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.നാസര്‍, സി.എസ് മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.