Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കത്ത് തനതായ വായനാ കൂട്ടത്തിന് രൂപം കൊടുക്കുന്നു.
22/04/2016

ഷേക്‌സ്പിയറുടെ ജന്മദിനം മുതല്‍ പി.എന്‍.പണിക്കരുടെ ജന്മദിനം വരെയുള്ള കാലയളവിനെ അന്വര്‍ത്ഥമാക്കുന്നതിന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കത്ത് തനതായ വായനാ കൂട്ടത്തിന് രൂപം കൊടുക്കുന്നു. ലോകപുസ്തക ദിനമായ ഏപ്രില്‍ 23 മുതല്‍ വായനാദിനമായ ജൂണ്‍ 19 വരെ വായിക്കുന്ന പുസ്തകങ്ങളെ അടിസ്ഥാനമാക്കി വായനാ മത്സരത്തിനാണ് പരിഷത്ത് ഒരുങ്ങുന്നത്. ശാസ്ത്ര ഗ്രന്ഥങ്ങള്‍, നോവലുകള്‍, കഥാസമാഹാരങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, അത്മകഥകള്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളാണ് മത്സരാര്‍ത്ഥികള്‍ വായിക്കേണ്ടത്. മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് മേല്‍ വിഭാഗത്തില്‍പ്പെട്ട ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിച്ചുകൊണ്ട് മത്സരത്തില്‍ പങ്കാളികളാകാം എന്നൊരു പ്രത്യേകതയുമുണ്ട്. യൂ.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും 26 വയസ്സില്‍ താഴെയുള്ള യുവതികള്‍ക്കുമാണ് മത്സരത്തില്‍ പങ്കാളികളാകാവുന്നത്. വായനയില്‍ ജനകീയതയും അനൗപചാരികതയും വായനക്കാര്‍ക്കുള്ള സ്വാതന്ത്ര്യവുമാണ് ഈ മത്സരത്തെ വേറിട്ടു നിര്‍ത്തുന്നത് എന്ന് പരിഷത്തിന്റെ സെക്രട്ടറി അറിയിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖല നടത്തുന്ന ഈ പുസ്തക സൗഹൃദ വായനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഫോമിനുമായി 8547284654, 9895032724 എന്നീ നമ്പരുകളിലോ ksspvkm@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടുക.