Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തില്‍ സപ്താഹയജ്ഞവും 41 മഹോത്സവവും
13/12/2022
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെയും 41 മഹോത്സവത്തിന്റെയും സമാരംഭത്തിന്റെ ദീപപ്രകാശനം സ്വാമി ഫുഡ് പ്രൊഡക്റ്റ്‌സ് എം.ഡി ശങ്കര്‍മഹാദേവന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും 25 മുതല്‍ ജനുവരി ഒന്നു വരെ ആഘോഷിക്കും. ചടങ്ങുകളുടെ സമാരംഭത്തിന്റെ ദീപപ്രകാശനം ഞായറാഴ്ച രാവിലെ സ്വാമീസ് ഫുഡ് പ്രൊഡക്റ്റ്‌സ് എം.ഡി ശങ്കര്‍ മഹാദേവന്‍ ക്ഷേത്രനടയില്‍ നിര്‍വഹിച്ചു. സപ്താഹയജ്ഞത്തിന്റെ വിഗ്രഹപ്രതിഷ്ഠ 25ന് വൈകിട്ട് ആറിന് മേല്‍ശാന്തി ഹരികൃഷ്ണന്‍ നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ് ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ ഇല്ലിക്കല്‍, ട്രഷറര്‍ കെ ബാബു, ജി രമേഷ്, പുരുഷന്‍, സുന്ദരന്‍, ടി ശിവന്‍, അമ്മിണി, എം.ടി അനില്‍കുമാര്‍, എം. ജയന്‍ എന്നിവര്‍ പങ്കെടുത്തു. 41 മഹോത്സവം, വിദ്യാഗോപാലമന്ത്രജപം, രുഗ്മിണി സ്വയംവരം, പ്രസാദഊട്ട്, താലപ്പൊലി, മഹാപ്രസാദം ഊട്ട്, അവഭൃഥസ്‌നാനം എന്നിവ പ്രധാന ചടങ്ങുകളാണ്.