Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി പദ്ധതി: വളം നിറച്ച ഗ്രോ ബാഗുകള്‍ വിതരണം ചെയ്തു
12/12/2022
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയും കൃഷിഭവനും ചേര്‍ന്നു നടത്തുന്ന ജൈവപച്ചക്കറി കൃഷിയുടെ തൈകളുടെയും ഗ്രോ ബാഗുകളുടെയും വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ 26 വാര്‍ഡുകളില്‍ 1030 യൂണിറ്റുകള്‍ക്ക് വളം നിറച്ച ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. 10450 വളം നിറച്ച ഗ്രോ ബാഗുകളാണ് വിതരണം ചെയ്യുന്നത്. ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിച്ച് ഓരോ വീട്ടുമുറ്റത്തും പച്ചക്കറി കൃഷി സജീവമാക്കുകയാണ് ലക്ഷ്യം. പച്ചക്കറി തൈകളുടെയും ഗ്രോ ബാഗുകളുടെയും വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷീലാ റാണി പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, എന്‍ അയ്യപ്പന്‍, എബ്രഹാം പഴയകടവന്‍, ബി രാജശേഖരന്‍, അസി. കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി, സിന്ധു മധു എന്നിവര്‍ പ്രസംഗിച്ചു.