Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം ക്ഷേത്രത്തില്‍ ഉത്സവം പുനരാരംഭിക്കാന്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തും: പി.എം തങ്കപ്പന്‍
12/12/2022
ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന് നല്‍കിയ സ്വീകരണത്തില്‍ സമിതി പ്രസിഡന്റ് കെ വെങ്കിടാചലം അയ്യര്‍ ഉപഹാരം സമര്‍പ്പിക്കുന്നു.

വൈക്കം: ഇടയാഴം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഉത്സവം പുനരാരംഭിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര ഇടപെടലിനായി എല്ലാ വിധ ശ്രമങ്ങളും നടത്തുമെന്ന് ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍. ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഉപദേശക സമിതികളുടെ സേവനങ്ങള്‍ എല്ലാ ക്ഷേത്രങ്ങള്‍ക്കും കൂടുതല്‍ ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രുക്മിണി കല്യാണമണ്ഡപത്തില്‍ നടന്ന സമ്മേളനത്തില്‍ ഉപദേശകസമിതി പ്രസിഡന്റ് കെ.വെങ്കിടാചലം അയ്യര്‍ അധ്യക്ഷത വഹിച്ചു. സമിതിയുടെ വക സ്‌നേഹോപരഹാരം ബോര്‍ഡ് മെമ്പര്‍ക്ക് സമ്മാനിച്ചു. പഞ്ചായത്ത് മെമ്പര്‍ ഗീതാ സോമന്‍, സമിതി സെക്രട്ടറി അശോകന്‍ വേളപ്പറമ്പില്‍, വൈസ് പ്രസിഡന്റ് സോമന്‍, ജോയിന്റ് സെക്രട്ടറി അമല്‍ കണിയാന്തറ, സുരേഷ് ചക്കനാട്, ഷിബു ഷാജി ഭവന്‍, ഗോപി സുമാഗോപുരം, മോഹനന്‍ സുചിത്രാലയം, പ്രതാപന്‍ വിഷ്ണു നിവാസ്, മനു രേവതി, പ്രസാദ് കുഴിയില്‍, ചിത്രന്‍ ചിരട്ടേപ്പറമ്പ്, ബിജീഷ് എന്നിവര്‍ പ്രസംഗിച്ചു.