Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തസാക്ഷി പത്മേഷണനെ അനുസ്മരിച്ചു 
11/12/2022
രക്തസാക്ഷി പത്മേഷണന്റെ 71-ാം ചരമവാര്‍ഷിക ദിനത്തില്‍ സിപിഐ-സിപിഎം നതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: സാമ്രാജ്യത്വത്തിനും മുതലാളിത്ത-ജന്മി-മാടമ്പി വാഴ്ചക്കുമെതിരെ പോരാടി  രക്തസാക്ഷിയായ പത്മേഷണന്റെ 71-ാം ചരമ വാര്‍ഷികം സിപിഐ-സിപിഎം ടി.വി പുരം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമചിതമായി ആചരിച്ചു. ആദ്യകാല നേതാവ് കെ.പി ചന്ദ്രബോസ് പതാക ഉയര്‍ത്തി. പുഷ്പാര്‍ച്ചനക്കുശേഷം ടി.വി പുരം കവലയില്‍ നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം എം.എസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗം കെ അജിത്ത്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജില്ലാ കൗണ്‍സില്‍ അംഗം പി സുഗതന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ ഗണേശന്‍, കവിത റെജി, ടി.വി പുരം സൗത്ത് ലോക്കല്‍ സെക്രട്ടറി ഇ.എന്‍ സാലിമോന്‍, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ടി.എം മജീഷ് എന്നിവര്‍ പ്രസംഗിച്ചു.