Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍ശ്ലേം ദേവാലയത്തില്‍ പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പ് നടത്തി
11/12/2022
ഉദയനാപുരം മേരി ഇമ്മാക്കുലേറ്റ് ഓര്‍ശ്ലേം പള്ളിയില്‍ നിര്‍മിച്ച പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ കല്ലറയ്ക്കല്‍ കടവില്‍ കുസുമപുരിയില്‍ മാത്യു വി കടവന്റെ സ്മരണയ്ക്കായി മകന്‍ റെജോ കടവന്‍ നിര്‍മിച്ചു നല്‍കിയ കൊടിമരത്തിന്റെ വെഞ്ചരിപ്പ് കര്‍മം ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ നിര്‍വഹിച്ചു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴികംപാറ, സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ട് മണ്ണില്‍, ട്രസ്റ്റിമാരായ വക്കച്ചന്‍ കടവില്‍, അപ്പച്ചന്‍ അമരത്ത്, കണ്‍വീനര്‍ റോസി ജോസ് കരിക്കിനേഴത്ത്, റെജോ കടവന്‍ എന്നിവര്‍ പങ്കെടുത്തു.