Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂതങ്കേരില്‍ ക്ഷേത്രത്തില്‍ അവഭൃഥസ്നാന ഘോഷയാത്ര ഭക്തിസാന്ദ്രമായി
11/12/2022
വടയാര്‍ ഭൂതങ്കേരില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അവഭൃഥസ്നാന ഘോഷയാത്ര.

തലയോലപ്പറമ്പ്: എസ്എന്‍ഡിപി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേക്കര ശാഖയുടെ കീഴിലുള്ള ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിനു സമാപനം കുറിച്ചുനടന്ന അവഭൃഥസ്നാന ഘോഷയാത്ര ഭക്തിസാന്ദ്രമായി. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള കടവില്‍ യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്റെ മുഖ്യകാര്‍മികത്വത്തില്‍ അവഭൃഥസ്നാന ചടങ്ങ് നടത്തി. ഭാഗവത സമര്‍പ്പണവും കലശപൂജയും നടത്തിയ ശേഷമാണ് അവഭൃഥസ്നാന ഘോഷയാത്ര പുറപ്പെട്ടത്. നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം മേല്‍ശാന്തി ഷിബു പട്ടശ്ശേരില്‍, ക്ഷേത്രം ശാന്തി ഗോപു ശാന്തി എന്നിവരും കാര്‍മികരായിരുന്നു. സപ്താഹകമ്മിറ്റി ചെയര്‍മാന്‍ എം.എസ് സനല്‍കുമാര്‍, കണ്‍വീനര്‍ എന്‍.ആര്‍ മനോജ്, വൈസ് ചെയര്‍മാന്‍ സി.വി ജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എ.ഡി അശോകന്‍, രക്ഷാധികാരി അഡ്വ. കെ.ആര്‍ പ്രവീണ്‍, ട്രഷറര്‍ എം.എസ് മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.