Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം പള്ളിപ്രത്തുശ്ശേരി ശാഖാ വാര്‍ഷികം നടത്തി
11/12/2022
എസ്എന്‍ഡിപി യോഗം പള്ളിപ്രത്തുശ്ശേരി ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു. 

വൈക്കം: എസ്എന്‍ഡിപി യോഗം 112-ാം നമ്പര്‍ പള്ളിപ്രത്തുശ്ശേരി ശാഖയുടെ വാര്‍ഷിക പൊതുയോഗം പട്ടശ്ശേരി ശ്രീഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്ര അങ്കണത്തില്‍ നടത്തി. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഉണ്ണി പുത്തന്‍തറ, വൈസ് പ്രസിഡന്റ് ഡി ഷൈമോന്‍, സെക്രട്ടറി ലാലുമോന്‍ ഡി കുന്നത്ത്, ശശി വിരുത്തിയില്‍, ഉത്തമന്‍ കളത്തിപ്പറമ്പ്, സലിമോന്‍ സദാശിവന്‍, പുഷ്പന്‍ പുതുപ്പള്ളിത്തറ, ഡി മോഹനന്‍ തോട്ടത്താഴത്ത്, സുലോചന രാജു കളത്തിത്തറ, മഹിളാമണി വിലാസന്‍ എന്നിവര്‍ പങ്കെടുത്തു.