Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധാര്‍മിക ജീവിതമാണ് ഗുരുദേവന്‍ വിഭാവനം ചെയ്തത്: സച്ചിദാനന്ദ സ്വാമികള്‍
10/12/2022
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ഉദയനാപുരം കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനം ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവിതത്തില്‍ ധാര്‍മികത ഉള്‍കൊള്ളാനായില്ലെങ്കില്‍ ജീവിത പുരോഗതി കൈവരിക്കാനാകില്ലെന്ന് ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ശിവഗിരി മഠത്തിന്റെ ഭാഗമായ ഉദയനാപുരം ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ യതിപൂജയും ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമികള്‍. ശ്രീനാരായണ ഗുരുദേവന്‍ വിഭാവനം ചെയ്യതത് ധാര്‍മികാധിഷ്ഠിതമായ ജീവിതമായിരുന്നു എന്നും പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും പുരോഗതി പ്രാപിക്കണമെന്നായിരുന്നു ഗുരുദേവന്‍ ആഗ്രഹിച്ചതെന്നും സ്വാമി പറഞ്ഞു. സമ്മേളനത്തില്‍ സ്വാമിനി ആര്യനന്ദനാദേവീ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി ബോധിതീര്‍ത്ഥ, ശിവഗിരി മഠം സ്വാമി അസ്പര്‍ശാനന്ദ, അസംഗാനന്ദഗിരി, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി വീരേശ്വരാനന്ദ, സ്വാമി പ്രബോധതീര്‍ത്ഥ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദ, ബ്രഹ്മചാരി പ്രമോദ്, ശിവഗിരിമഠം പി.ആര്‍.ഒ ഇ.എം സോമനാഥന്‍, സഭ രജിസ്ട്രാര്‍ പി.എം മധു, ശ്രീനാരായണ കേന്ദ്രം ഉദയനാപുരം ചെയര്‍മാന്‍ പി കമലാസനന്‍, കണ്‍വീനര്‍ ഹരിദാസ് പാനാമിറ്റത്ത്, നടേശന്‍ മൂത്തേടത്തുകാവ് എന്നിവര്‍ പ്രസംഗിച്ചു.