Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യത്തിനെതിരെ പരിസ്ഥിതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു
10/12/2022
പരിസ്ഥിതി സംരക്ഷണ ദൗത്യസേനയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ പരിസ്ഥിതി സംരക്ഷണ യാത്ര നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പരിസ്ഥിതി സംരക്ഷണ ദൗത്യസേന ജില്ലാ കമ്മിറ്റിയുടെയും വൈക്കം താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ യാത്ര സംഘടിപ്പിച്ചു. രൂക്ഷമായി വരുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍കരണം നടത്തുകയാണ് ലക്ഷ്യം. വൈക്കം, ഉല്ലല, തലയാഴം, ഇടയാഴം, കല്ലറ, മാഞ്ഞൂര്‍, കുറുപ്പന്തറ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചരണ പരിപാടി സംഘടിപ്പിച്ചത്. വൈകിട്ട് നാലിന് കടുത്തുരുത്തിയില്‍ സമാപിച്ചു. ദളവാക്കുളം ബസ് സ്റ്റാന്റില്‍ നടന്ന പരിസ്ഥിതി സംരക്ഷണ യാത്ര നഗരസഭ പ്രതിപക്ഷ നേതാവ് എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനോദ് അധ്യക്ഷത വഹിച്ചു. കെ മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, പി.കെ രതീഷ് കുമാര്‍, ഷാജി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.