Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യങ്ങളും, കോഴി അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതുമൂലം പുഴ നാശോന്മുഖമാകുന്നു.
22/04/2016

മൂവാററുപുഴയാറിനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ ഒരു വശത്തുനടക്കുമ്പോള്‍ മറുഭാഗത്ത് മാലിന്യങ്ങളും, കോഴി അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതുമൂലം പുഴ നാശോന്മുഖമാകുന്നു. ഇത്തിപ്പുഴ, മുറിഞ്ഞപുഴ ഭാഗങ്ങളിലാണ് വന്‍തോതില്‍ കോഴി അവശിഷ്ടങ്ങളും മററും നിക്ഷേപിക്കപ്പെടുന്നത്. ഇതുമൂലം ഏറെ ദുരിതമനുഭവിക്കുന്നത് ആറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരാണ്. നൂറുകണക്കിന് ജനങ്ങളാണ് കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും മററും പുഴയിലെ ജലം ഉപയോഗിക്കുന്നത്. എന്നാല്‍ പുഴയില്‍ നിക്ഷേപിക്കുന്ന കോഴി അവശിഷ്ടങ്ങള്‍ വശങ്ങളില്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നതുമൂലം വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതോടെ തീരങ്ങളിലെ താമസവും ദുരിതപൂര്‍ണമായിരിക്കുകയാണ്. ഇവിടെ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങള്‍ പക്ഷികളും മൃഗങ്ങളും കടിച്ചുവലിച്ച് ജനവാസകേന്ദ്രങ്ങളിലും ജലസ്രോതസ്സുകളിലും കൊണ്ടുചെന്നിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്. മാലിന്യനിക്ഷേപത്തോടൊപ്പം പുഴ നേരിടുന്ന മറെറാരു ഭീഷണിയാണ് കയ്യേററം. വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളില്‍ പുഴ വ്യാപകമായി കയ്യേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട റവന്യു അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത്. പഞ്ചായത്തുകളില്‍ പുഴയുടെ തീരങ്ങള്‍ വ്യാപകമായി സ്വകാര്യവ്യക്തികള്‍ വ്യാജസര്‍ട്ടിഫിക്കററുകള്‍ ഉണ്ടാക്കി സ്വന്തം പേരിലാക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കേണ്ടവര്‍ക്ക് കൃത്യമായി പടി ലഭിക്കുന്നതായാണ് വ്യാപക ആക്ഷേപം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളുമെല്ലാം പുഴ സംരക്ഷണത്തിന് കര്‍മനിരതരായി രംഗത്തുണ്ടെങ്കിലും ഇവിടെയെല്ലാം ഉദ്യോഗസ്ഥരുടെ ഒത്തുകളികള്‍ പുഴയ്ക്ക് മരണമണി മുഴക്കുകയാണ് ഇതിന് മാററമുണ്ടായില്ലെങ്കില്‍ മുവാററുപുഴയാറിന്റെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും ദയനീയമാകുമെന്നുള്ള കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ മൂവാററുപുഴയാര്‍ സംരക്ഷണത്തിനും, മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നതിനെതിരെയും കര്‍ശനനടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

മുറിഞ്ഞപുഴ ഭാഗത്ത് മൂവാററുപുഴയാററില്‍ ഒഴുകി നടക്കുന്ന കോഴി അവശിഷ്ടം