Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ തിമിരനിര്‍മാര്‍ജ്ജനം നടപ്പിലാക്കണം: കെ.എം വര്‍ഗീസ്
10/12/2022
സോഷ്യല്‍ ജസ്റ്റിസ് ഫോറം വൈക്കം മേഖലാ കമ്മിറ്റിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ ചാലപ്പറമ്പ് യു.പി സ്‌കൂളില്‍ നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജനപങ്കാളിത്തത്തോടെയും സ്വകാര്യമേഖലയുടെ സഹകരണത്തോടെയും സമ്പൂര്‍ണ തിമിരനിര്‍മാര്‍ജ്ജന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം വര്‍ഗീസ്. ഫോറം വൈക്കം മേഖലാ കമ്മിറ്റിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ ചാലപ്പറമ്പ് ടി.കെ മാധവന്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ സെക്രട്ടറി പി.എസ് പ്രതീഷ് അധ്യക്ഷത വഹിച്ചു. കുഞ്ഞിളംകയ്യില്‍ സമ്മാനം പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. അഹല്യ ഐ ഹോസ്പിറ്റല്‍ പിആര്‍ഒ റോബിസണ്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്‌സി. മെമ്പര്‍ ജോഷിബ ജയിംസ് ഗുരുവന്ദനവും നടത്തി. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കല്‍ മികച്ച പിടിഎ അംഗങ്ങളെ ആദരിച്ചു. കൗണ്‍സിലര്‍മാരായ കവിത രാജേഷ്, രേണുക രതീഷ്, സ്‌കൂള്‍ പ്രധാനാാധ്യപിക വി.എസ് ലിജിമോള്‍, പി.എസ് അഭിലാഷ്, കെ.വി ജഗജിത്, ഡി ശശിധരന്‍, ആര്‍ സുരേഷ് കുമാര്‍, ബി സുനില്‍ കുമാര്‍, വി വിദ്യ എന്നിവര്‍ പ്രസംഗിച്ചു.