Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ക്യാമ്പയ്ന്‍: ബാലസഭ ഫുട്‌ബോള്‍ മത്സരം നടത്തി
10/12/2022
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായി നടത്തിയ ഫുട്‌ബോള്‍ മത്സരം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ബ്ലോക്കുതല ഫുട്‌ബോള്‍ മത്സരം അയ്യര്‍കുളങ്ങര ഗവ. യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. തലയാഴം, ടി.വി പുരം, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം, വെച്ചൂര്‍ എന്നീ പഞ്ചായത്തുകളിലെയും, വൈക്കം നഗരസഭയെയും ഉള്‍പ്പെടുത്തിയാണ് മത്സരപരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ ആര്‍ സന്തോഷ്, എബ്രഹാം പഴയകടവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സല്‍ബി ശിവദാസ്, ആഷാ അഭിഷേക്, സവിത ശ്രീനാഥ്, ഹേമലത, രഞ്ജിനി, ബി.സി പ്രിയ എന്നിവര്‍ പങ്കെടുത്തു.