Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭൂതങ്കേരില്‍ ക്ഷേത്രത്തിലെ രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി
09/12/2022
വടയാര്‍ ഭൂതങ്കേരില്‍ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര.

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 133-ാം നമ്പര്‍ വടയാര്‍ കിഴക്കേക്കര ശാഖയുടെ കീഴിലുള്ള ഭൂതങ്കേരില്‍ ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തി സാന്ദ്രമായി. വടയാര്‍ തുരുത്തിയില്‍ ശ്രീഭദ്രാദേവീ ക്ഷേത്രത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രുക്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെട്ടു. യജ്ഞവേദിയില്‍ സ്വയംവര ചടങ്ങും സ്വയംവര സദ്യയും നടന്നു. വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടത്തി. യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍, മേല്‍ശാന്തി പട്ടശ്ശേരി ഷിബു, ക്ഷേത്രം ശാന്തി ഗോപു ശാന്തി, സപ്താഹ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ എം.എസ് സനല്‍കുമാര്‍, കണ്‍വീനര്‍ എന്‍.ആര്‍ മനോജ്, വൈസ് ചെയര്‍മാന്‍ സി.വി ജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എ.ഡി അശോകന്‍, രക്ഷാധികാരി അഡ്വ. കെ.ആര്‍ പ്രവീണ്‍, ട്രഷറര്‍ എം.എസ് മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.