Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തില്‍ സപ്താഹം: സ്വയംവരഘോഷയാത്ര ആകര്‍ഷകമായി
09/12/2022
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ രുക്മിണി സ്വയംവര ഘോഷയാത്ര.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച രാവിലെ രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാണ് സ്വയംവരഘോഷയാത്ര യജ്ഞവേദിയിലേക്ക് പുറപ്പെട്ടത്. ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി. ക്ഷേത്രം മേല്‍ശാന്തി സുധീഷ് വാസുദേവന്‍ നമ്പൂതിരി താലങ്ങള്‍ പൂജിച്ചു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര ആകര്‍ഷകമായി. യജ്ഞാചാര്യന്‍ കുറുപ്പംകുളം രജികുമാര്‍, ക്ഷേത്രം പ്രസിഡന്റ് എന്‍ വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, ട്രഷറര്‍ കെ വിശ്വംഭരന്‍, കെ.വേലായുധന്‍, ശിവദാസന്‍, എ.സി പ്രസാദ്, മഹിളാ ഭാരവാഹികളായ ഗംഗാ സുശീലന്‍, സീനാ ബേബി എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ സ്വയംവര സദ്യയും വൈകിട്ട് സര്‍വൈശ്വര്യ പൂജയും നടത്തി. നിരവധി ഭക്തര്‍ പങ്കെടുത്തു.