Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരത്ത് ശിവഗിരി തീര്‍ത്ഥാടന നവതി സമ്മേളനം തുടങ്ങി
09/12/2022
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശിവഗിരി തീര്‍ത്ഥാടന നവതി സമ്മേളനം ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഉദയനാപുരം ശ്രീനാരായണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശിവഗിരി തീര്‍ത്ഥാടന നവതി സമ്മേളനവും, ബ്രഹ്‌മവിദ്യാലയ കനക ജൂബിലി ആഘോഷവും, ശിവഗിരി തീര്‍ത്ഥാടന വിളംബര സമ്മേളനവും തുടങ്ങി. ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സോഫി വാസുദേവന്‍ നവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എം വിനോഭായ് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി കമലാസനന്‍, ആശ്രമം സെക്രട്ടറി സ്വാമിനി ആര്യാനന്ദനാദേവി, കണ്‍വീനര്‍ ഹരിദാസ് പാനാമിറ്റത്ത്, ബന്‍സിലാല്‍, ബാബുരാജ് വട്ടോടി, വിനോഭായ്, പ്രസന്നന്‍ പാടവേലി, നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ. മോഹന്‍ദാസ് കരിപ്പാടം മുഖ്യപ്രഭാഷണം നടത്തി. 'മദ്യം, മയക്കുമരുന്ന് -യുവജനങ്ങള്‍' എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍കരണ ക്ലാസ്സ് കേന്ദ്രസമിതി സെക്രട്ടറി ഗുരുപ്രകാശം സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ നടേശന്‍ മൂത്തേടത്തുകാവ് മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് ജ്ഞാനതീര്‍ത്ഥസ്വാമി പ്രഭാഷണം നടത്തി.