Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെഡിസിറ്റി സഹകരണ ആശുപത്രിയുടെ നിര്‍മാണം തുടങ്ങി
09/12/2022
തലയോലപ്പറമ്പ് മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
തലയോലപ്പറമ്പ്: മെഡിസിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി തലയോലപ്പറമ്പില്‍ നിര്‍മിക്കുന്ന ആശുപത്രി സമുചയത്തിന്റെ നിര്‍മാണം തുടങ്ങി. പൊതുസമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ നിർമാണ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഷാജിമോള്‍, വൈസ് പ്രഡിഡന്റ് അനി ചെള്ളാങ്കല്‍, പി ഹരിദാസ്, സി.എസ് സന്തോഷ്, എം.ജെ ജോര്‍ജ്,  സാബു പി മണലോടി, അഡ്വ. പി സിബിച്ചന്‍, അഡ്വ. ആന്റണി കളമ്പുകാടൻ, ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാർ, കെ ഹസന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.