Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രകടനവും ധര്‍ണയും നടത്തി
08/12/2022
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന സമിതി അംഗം കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെയും ടൗണ്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണയും നടത്തി. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, ക്ഷാമശ്വാസ കുടിശ്ശികകള്‍ അടയന്തിരമായി നല്‍കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനവും സമരവും. താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സംസ്ഥാന സമിതി അംഗം കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ അധ്യക്ഷത വഹിച്ചു. ടൗണ്‍ പ്രസിഡന്റ് പി.ബി മോഹനന്‍, സംസ്ഥാന കൗണ്‍സിലര്‍ ജി മോഹന്‍കുമാര്‍, സംസ്ഥാന കൗണ്‍സിലര്‍ എ.വി പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റി അംഗം ബി അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.