Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൃക്കാര്‍ത്തിക വിളക്കിന് സാക്ഷിയായി ഭക്തജന സഞ്ചയം
08/12/2022
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി നടന്ന തൃക്കാര്‍ത്തിക വിളക്ക്.

വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്ക് ദര്‍ശിച്ച് സായൂജ്യം നേടാന്‍ ഭക്തജന സഞ്ചയം. വിശേഷാല്‍ പൂജകള്‍ക്കുശേഷം ഉദയനാപുരത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍മാരായ അമ്പാടി ബാലനാരായണന്‍ തിടമ്പേറ്റി. ചിറക്കടവ് തിരുനീലകണ്ഠന്‍, മലയന്‍കീഴ് ശ്രീവല്ലഭന്‍ എന്നീ കരിവീരന്‍മാര്‍ അകമ്പടിയായി. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പാണ് കാര്‍ത്തിക ദിനത്തില്‍ നടന്നത്. കട്ടിമാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിക്കുന്ന വിഗ്രഹത്തില്‍ നാലടിയോളം ഉയരം വരുന്ന സ്വര്‍ണ നിര്‍മിതമായ ശക്തിവേലും ചാര്‍ത്തിയുള്ള ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പിന് നിറപറയും നൂറുകണക്കിന് നിറദീപങ്ങളും സാക്ഷിയായി. കാര്‍ത്തിക എഴുന്നള്ളിപ്പിന് സ്വര്‍ണ താലേക്കെട്ടും സ്വര്‍ണ കുടയുമാണ് ഉപയോഗിച്ചത്. വൈക്കം ഷാജിയുടെ നേതൃത്വത്തില്‍ മേളം ഒരുക്കി. സംയുക്ത എന്‍.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നിറദീപങ്ങളും നിറപറകളും കരിക്കിന്‍ കുല, വാഴക്കുല, മുത്തുക്കുട തുടങ്ങിയ അലങ്കാരങ്ങള്‍ ഒരുക്കി ഉദയനാപുരത്തപ്പനെ വരവേറ്റു. വലിയ കാണിക്കയും ആചാരപ്രകാരം നടന്നു.