Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വൈക്കം കോവിലകത്തുംകടവ് മാര്‍ക്കററ്, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളിലെ പ്രധാനകേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു
22/04/2016
വൈക്കത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ കോവിലകത്തുംകടവ് മാര്‍ക്കററില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ വൈക്കം കോവിലകത്തുംകടവ് മാര്‍ക്കററ്, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളിലെ പ്രധാനകേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. അഡ്വ. വി.വി സത്യന്‍, മോഹന്‍ ഡി.ബാബു, മോഹനന്‍ പുതുശ്ശേരി, പി.ഡി പ്രസാദ്, ജയന്‍, സോണി സണ്ണി, നവാസ്, എം.ഡി അനില്‍കുമാര്‍, രാജപ്പന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഇന്ന് വൈക്കം നഗരസഭാ പ്രദേശങ്ങളിലാണ് പര്യടനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യു.ഡി.എഫ് മറവന്‍തുരുത്ത് മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇന്ന് മുതല്‍ 26 വരെ ബൂത്ത് കണ്‍വെന്‍ഷനുകളും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടുംബസംഗമം, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, പദയാത്ര എന്നിവയും നടക്കും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ കെ.എസ് ബിജുമോന്‍ അധ്യക്ഷത വഹിച്ചു. കെ.എസ് ബിജുമോന്‍ (ചെയര്‍മാന്‍), പി.സി തങ്കരാജ് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായുള്ള 251 അംഗ കമ്മിററി രൂപീകരിച്ചു.
യു.ഡി.എഫ് ചെമ്പ് മേഖലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുറിഞ്ഞപുഴ ജഗദംബിക ഓഡിറ്റോറിയത്തില്‍ തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ കാരിത്തറ അധ്യക്ഷത വഹിച്ചു. മോഹനന്‍ കാരിത്തറ ചെയര്‍മാനും, കെ.വി മനോഹരന്‍ കണ്‍വീനറുമായുള്ള 51 അംഗ മേഖലാ കമ്മിററിയെയും യോഗം തെരഞ്ഞെടുത്തു.